Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ വഴി പണമടച്ച്...

ഓൺലൈൻ വഴി പണമടച്ച് ശീട്ടുകളി; ഏഴുപേർ അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ വഴി പണമടച്ച് ശീട്ടുകളി;   ഏഴുപേർ അറസ്റ്റിൽ
cancel
camera_alt

പ​ണം വെ​ച്ച് ശീ​ട്ടു​ക​ളി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് കോ​ട്ട​ക്ക​ൽ കോ​ട്ട​പ്പ​ടി തോ​ക്കാ​പാ​റ റോ​ഡി​ലെ ക്ല​ബി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​നയിൽ പിടിയിലായവർ

കോ​ട്ട​ക്ക​ൽ: ഓ​ൺ​ലൈ​ൻ വ​ഴി പ​ണ​മ​ട​ച്ചു​ള്ള ശീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക്ല​ബി​ന്‍റെ മ​റ​വി​ൽ ഹൈ​ടെ​ക് രീ​തി​യി​ൽ പ​ണം​വെ​ച്ച് ശീ​ട്ടു​ക​ളി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി ക​ച്ചേ​രി​പ്പ​റ​മ്പി​ൽ അ​ല​വി (62), കൂ​ട്ടാ​യി മൂ​ന്നു​ടി​ക്ക​ൽ തൗ​ഫീ​ഖ് (48), താ​നാ​ളൂ​ർ വെ​ള്ളി​യ​ത്ത് ഹം​സ (61), വേ​ങ്ങ​ര ഉ​ള്ളാ​ട​ൻ അ​ബൂ​ബ​ക്ക​ർ (55), കോ​ട്ട​പ്പു​റം വി​ല്ല​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് (40), മ​ല​പ്പു​റം പൊ​ട്ട​ൻ​ചോ​ല ക​ൽ​പ്പ​റ്റ അ​ബ്ദു​സ്സ​ലാം (55), ചേ​റൂ​ർ കി​ളി​ന​ക്കോ​ട് പു​ത്ത​ൻ​ക​ട​വ​ത്ത് സെ​യ്ത​ല​വി (55) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​ക്ക​ൽ എ​സ്.​ഐ എ​സ്.​കെ. പ്രി​യ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 3000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. കോ​ട്ട​പ്പ​ടി തോ​ക്കാ​പാ​റ റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ പ​ടി​ഞ്ഞാ​ക്ക​ര ല​യ​ൺ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്ന പേ​രി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള മു​റി​ക​ൾ, ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, മ​ദ്യം, ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. പ​ല​നി​റ​ങ്ങ​ളി​ലു​ള്ള ടോ​ക്ക​ണു​ക​ളി​ലെ ക്യൂ.​ആ​ർ കോ​ഡ് സ്കാ​നി​ങ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണ​മി​ട​പാ​ടെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​വെ​ച്ചാ​യി​രു​ന്നു പ​ണ​മി​ട​പാ​ട്.

സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വി​ന്ത് കാ​രാ​മ​യി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ ബി​ജു, ജി​നേ​ഷ്, ര​തീ​ഷ്, ഡാ​ൻ​സ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ജ​സീ​ർ, ദി​നേ​ശ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ണ​മി​ട​പാ​ടു​മാ​യു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online paid card game
News Summary - online paid card games; Seven people were arrested
Next Story