ഓൺലൈൻ തട്ടിപ്പ്; ഹോട്ടൽ ഉടമയിൽനിന്ന് പണം കവരാൻ ശ്രമം
text_fieldsകോട്ടയം: ഓൺലൈൻ ഭക്ഷണം ഓർഡർ ചെയ്ത് ഹോട്ടൽ ഉടമയിൽനിന്ന് പണം തട്ടാൻ ശ്രമം. കുമരകം കൈപ്പുഴമുട്ടിൽ പ്രവർത്തിക്കുന്ന നന്ദനം ഹോട്ടലിലെ ഷിബുവാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ശനിയാഴ്ച വൈകീട്ട് ഷിബുവിെൻറ ഫോണിൽ വിളിച്ച് കുമരകം താജ് ഹോട്ടലിൽ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥരായ തങ്ങൾക്ക് ഭക്ഷണം വേണമെന്ന് ഹിന്ദിയിൽ ആവശ്യപ്പെട്ടു. 4800 രൂപയുടെ ഭക്ഷണ ബില്ല് ഓൺലൈനായി അടക്കാൻ ഷിബുവിെൻറ അക്കൗണ്ട് നമ്പറും ഒപ്പം എ.ടി.എം കാർഡ് നമ്പറും വാട്സ് ആപ്പിൽ ആവശ്യപ്പെട്ടു. സൈന്യത്തിെൻറ പേരിലുള്ള പണമിടപാട് ആയതുകൊണ്ട് എ.ടി.എം കാർഡ് നമ്പറും ഒ.ടി.പിയും വേണമെന്ന് ആവശ്യപ്പെട്ടു.
ഷിബുവിെൻറ എ.ടി.എം കാർഡ് നമ്പർ കൊടുത്തതോടെ മൊബൈലിൽ ഒ.ടി.പി വരുകയും ആ നമ്പർ പറഞ്ഞുതരാൻ ആവശ്യപ്പെട്ടു ഹിന്ദിക്കാരൻ പിന്നെയും വിളിച്ചു. സംശയം തോന്നിയ ഷിബു ഒ.ടി.പി നമ്പർ പറഞ്ഞു കൊടുക്കാൻ തയാറാകാതെ വന്നതോടെ അയാൾ ദേഷ്യപ്പെട്ട് ഫോൺവെച്ചു.
മൊബൈലിൽ വന്ന മെസേജ് പരിശോധിച്ചപ്പോൾ 50,000 രൂപക്ക് മുകളിൽ പിൻവലിക്കാനുള്ള രീതിയിൽ ഒ.ടി.പി ആയിരുന്നെന്നും മൊബൈൽ ഫോൺ ഉടൻ ഓഫാക്കിയതായും ഷിബു പറഞ്ഞു. ഭക്ഷണം നഷ്ടംവന്നെങ്കിലും വലിയ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലാണ് കുടുംബം.