Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ സാമ്പത്തിക...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: സൈബർ വളന്‍റിയർമാരെ നിയോഗിക്കുന്നു

text_fields
bookmark_border
Online Financial Fraud; Rural district cyber cell recovers money
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പൊലീസ്​ സ്​റ്റേഷൻ തലത്തിൽ സൈബർ വളന്‍റിയർമാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ മുഖേനയാണ് സൈബർ വളന്‍റിയർ നിയമനത്തിന്​ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റിൽ സൈബർ വളന്‍റിയർ എന്ന വിഭാഗത്തിൽ രജിസ്​ട്രേഷൻ അസ്​ എ വളന്‍റിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്​ െപ്രാമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 25.

ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്​ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബർ വളന്‍റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.

തെരഞ്ഞെടുക്കപ്പെടുന്ന വളന്‍റിയർമാർക്ക് പരിശീലനം നൽകിയ ശേഷം സ്​കൂൾ, കോളജ് വിദ്യാർഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online financial fraudsCyber ​​crime
News Summary - Online Financial Fraud: Recruiting Cyber ​​Volunteers
Next Story