Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹപ്രവർത്തകയെ അധിക്ഷേപിച്ച ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
സഹപ്രവർത്തകയെ അധിക്ഷേപിച്ച ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ
cancel

കൊച്ചി: സഹപ്രവർത്തകയെ അധിക്ഷേപിച്ച ഓൺലൈൻ ചാനലിലെ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിൽ ജെ.എം അപ്പാർട്ട്മെന്‍റിൽ റെജിൻ വർഗീസിനെയാണ് (54) എറണാകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ചാനലിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയും സഹപ്രവർത്തകരും ഒക്ടോബർ 24ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന കേരള ട്രാവൽമർട്ട് എന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പരാതിക്കാരിയെ ഹോസ്റ്റലിൽ ആക്കി ക്കൊടുക്കാം എന്ന് പറഞ്ഞ് കാറിൽ കയറ്റി യാത്രാ മധ്യേ റെജിൻ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തൊടുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. യുവതി മുളവുകാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

വീട്ടിൽനിന്ന് മാറിന്ന പ്രതിയെ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുള്ള ബാറിൽ നിന്നാണ് പിടികൂടിയത്. സെൻട്രൽ എ.സി.പി സിബിടോമിന്‍റെ നിർദേശപ്രകാരം എ.സി.പിയുടെ ഇൻവെസ്റ്റിഗേഷൻ ടീമും മുളവുകാട് പൊലീസും ചേർന്നാണ് പ്രതിയ അറസ്റ്റ് ചെയ്തത്.

മുളവുകാട് എസ്.എച്ച്.ഒ നസീം, സബ് ഇൻസ്‌പെക്ടർ ഷാജി, അസി. സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത് ബാബു, അജിലേഷ്, വിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Online channel employee arrested for insulting female colleague
Next Story