നാടൻ തോക്കും തിരകളുമായി ഒരാൾ അറസ്റ്റിൽ
text_fieldsകണ്ടെടുത്ത തോക്കും തിരകളും, ഇൻസൈറ്റിൽ അഭിലാഷ് ചാക്കോ
കട്ടപ്പന: കൊച്ചുതോവാളയിൽ നാടൻ തോക്കും തിരകളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരപ്പേൽക്കട വാലുമ്മേൽ അഭിലാഷ് ചാക്കോയാണ് (40) അനധികൃതമായി തോക്ക് കൈവശംെവച്ചതിന് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് എസ്.ഐ കെ. ദിലീപ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടയിലാണ് നിരപ്പേൽ കടക്കുസമീപം സംശയാസ്പദ സാഹചര്യത്തിൽ ചാക്കുകെട്ടുമായി അഭിലാഷിനെ കണ്ടത്.
ഇയാളെ പിടികൂടി നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽനിന്ന് നാടൻ തോക്കും ഇതിലുപയോഗിക്കുന്ന തിരയും കണ്ടെത്തിയത്. ഇയാൾക്ക് തോക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജോസ് വർക്കി, സി.പി.ഒമാരായ എബിൻ ജോസഫ്, ടി.എസ്. ഷിജുമോൻ, ഡി. സതീഷ്, സി.ടി. ജോഷി, മഹേശ്വരൻ, ടോം, അനൂപ് തുടങ്ങിയവർ പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.