Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടയിൽകയറി അക്രമം...

കടയിൽകയറി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

text_fields
bookmark_border
midhun raj
cancel
camera_alt

മി​ഥു​ൻ​രാ​ജ്​

ക​രു​നാ​ഗ​പ്പ​ള്ളി: മൊ​ബൈ​ൽ ക​ട​യി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. മ​ണ​പ്പ​ള്ളി കാ​പ്പി​ത്ത​റ കി​ഴ​ക്ക​തി​ൽ കു​ഞ്ഞി​ക്കു​ട്ട​ൻ എ​ന്ന മി​ഥു​ൻ​രാ​ജാ​ണ് (20) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​മ്പ​ല​മു​ക്കി​ന് സ​മീ​പ​മു​ള്ള മൊ​ബൈ​ൽ ക​ട​യു​ടെ മു​ന്നി​ൽ​വെ​ച്ച് പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​വ​രോ​ട് ക​ട​യു​ടെ മു​ന്നി​ൽ​നി​ന്ന് മാ​റി​പ്പോ​കാ​ൻ ഉ​ട​മ പ​റ​യു​ക​യും ചെ​യ്തു. ഇ​തി​ലെ വി​രോ​ധം നി​മി​ത്തം അ​ടു​ത്ത​ദി​വ​സം രാ​ത്രി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം മൊ​ബൈ​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​ട​മ സ​നു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ലാ​ഷി​നെ വ​ടി​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. ഐ​മാ​രാ​യ സു​ജാ​ത​ൻ​പി​ള്ള, ഷെ​മീ​ർ, ക​ലാ​ധ​ര​ൻ പി​ള്ള, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violence case
News Summary - One of the group who committed the violence was arrested
Next Story