Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍
cancel
camera_alt

വൈ​ശാ​ഖ്

വെള്ളറട: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടയില്‍ തടയാനെത്തിയ വെള്ളറട പൊലീസിനെ മര്‍ദിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. പാലിയോട് കാവില്‍ റോഡരികത്തു വീട്ടില്‍ വൈശാഖ് ആണ് (20) പിടിയിലായത്.

വെള്ളറട പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌.ഐ സുരേഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ചവിട്ടുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് സംഭവം.

രാത്രി പത്തോടെ കാരക്കോണത്ത് ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളറട പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ചേരിതിരിഞ്ഞ് അക്രമം നടത്തിയ ആക്രമിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ പൊലീസിന് നേരെ ആക്രമണം നടക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകര്‍ത്ത ആക്രമികള്‍ യൂനിഫോം വലിച്ചു കീറുകയും ചെയ്തു. പോലീസിനെ മർദിച്ച ആക്രമിസംഘത്തെ പിടികൂടാന്‍ വെള്ളറട എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപവത്കരിച്ചു.

വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോ, സനല്‍ എസ്. കുമാര്‍, സുനില്‍, ഷൈനു, വിജി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One of the gang that attacked the police has been arrested
Next Story