കാർ യാത്രികനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsരജീഷ്
പെരുമ്പാവൂർ: തിരുവൈരാണിക്കുളം ഭാഗത്തുെവച്ച് കാർ തടഞ്ഞുനിർത്തി യാത്രികനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആലങ്ങാട് കോട്ടപ്പുറം ആശാരിപ്പറമ്പ് വീട്ടിൽ രജീഷിനെയാണ് (34) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂർ വട്ടക്കാട്ടുകുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം 29ന് വൈകീട്ടാണ് സംഭവം.
എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ റിൻസ് എം. തോമസ്, ഗ്രീഷ്മ ചന്ദ്രൻ, പി.എം. ഷാജി, എ.എസ്.ഐ ഷിബു മാത്യു, സലിം, എസ്.സി.പി ഒ. അബ്ദുൽ മനാഫ്, ടി.എസ്. അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

