കവർച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
text_fieldsസുജിൻ
കൊല്ലങ്കോട്: മുതലമട പള്ളത്തും വടവന്നൂർ പൊക്കുന്നിയിലും വീടുകളിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ഒരുപ്രതിയെ കൂടി അറസ്റ്റ് ചെയ്തു. നണ്ടൻ കിഴായ എസ്. സുജിനെയാണ് (19) ശനിയാഴ്ച കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വടവന്നൂർ താങ്കയം എച്ച്. ഹർഷാദ് (22), മുതലമട പള്ളം വലിയ കളത്തിൽ മുഹമ്മദ് ഷഫീഖ് (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽനിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയതിനാണ് സുജിനെ അറസ്റ്റ് ചെയ്തതെന്ന് സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസ് പറഞ്ഞു. സി.ഐ എ. വിപിൻദാസ്, എസ്.ഐമാരായ സി. ബി. മധു, കെ.എസ്. കാശിവിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.