യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി കസ്റ്റഡിയിൽ
text_fieldsകൊരട്ടി: നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഘത്തിലെ ഒരാൾകൂടി കൊരട്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മലപ്പുറം എടവണ്ണ സ്വദേശി കുളപ്പാടന്‍ മുഹമ്മദ് നിസാമിനെയാണ് (31) കൊരട്ടി സി.ഐ ബി.കെ. അരുണ്‍ കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.പാണ്ടിക്കാട് സ്റ്റേഷനിലെ മറ്റൊരു കേസില്‍ ജയിലില്‍ കഴിയവേയാണ് കൊരട്ടി സ്റ്റേഷനിലെ കേസിന്റെ ഭാഗമായി കോടതി മുഖേന പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. ഒമാനില്‍നിന്ന് നാട്ടിലെത്തിയ പൊന്നാനി സ്വദേശിയുടെ കൈവശം കൊടുവള്ളി സംഘത്തിനു കൈമാറാന്‍ സ്വർണം കൊടുത്തയച്ചിരുന്നു. ഈ സംഘത്തിനു നല്‍കാതെ മറ്റൊരു സംഘത്തിനു ഇയാൾ സ്വർണം കൈമാറി.
തുടര്‍ന്ന് കൊരട്ടിയിലെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞുവരവേ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. കേസില്‍ ആറുപേരെയും പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു.അന്വേഷണ സംഘത്തില്‍ സി.ഐക്കൊപ്പം എസ്.ഐമാരായ ഷാജു എടത്താടന്‍, മുഹമ്മദ് ഷിഹാബ് കുട്ടശേരി എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

