Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വർണക്കടത്തു കേസിലെ...

സ്വർണക്കടത്തു കേസിലെ ദുരൂഹതയേറ്റി ഒരു മരണം കൂടി; ആയങ്കിയുടെ സുഹൃത്തിനെ ഇടിച്ച കാറിന്‍റെ ഡ്രൈവറും മരിച്ചു

text_fields
bookmark_border
Crime Scene
cancel

കണ്ണൂർ: അർജുൻ ആയങ്കി മുഖ്യപ്രതിയായ സ്വർണക്കടത്തു കേസിലെ ദുരൂഹത വർധിപ്പിച്ച്​ ഒരു മരണം കൂടി. കസ്റ്റംസ്​ ചോദ്യം ചെയ്യാനിരിക്കെ മരിച്ച റമീസിന്‍റെ ബൈക്കിലിടിച്ച കാർ ഒാടിച്ചിരുന്ന പി.വി. അശ്വിനും മരിച്ചു. ആന്തരിക രക്​തസ്രാവത്തെ തുടർന്ന്​​ മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇത്​ സംബന്ധിച്ച്​ കൂടുതൽ വ്യക്​തത വരേണ്ടതുണ്ട്​.​

കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിലായ അശ്വിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.

സ്വർണക്കടത്ത്​ കേസിലെ മുഖ്യപ്രതിയാ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്ത്​ അഴീക്കോട്​ കപ്പക്കടവ്​ സ്വദേശി റമീസ്​ (25) നേരത്തെ വാഹനപകടത്തിൽ മരിച്ചിരുന്നു. സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ്​ നൽകിയതിന്​ ശേഷമാണ്​ റമീസ്​ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചത്​. അഴീക്കോട്​ കപ്പക്കടവ് തോണിയംപാട്ടിൽ​ വെച്ചായിരുന്നു അപകടം. സ്വർണ കടത്ത്​ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാള്‍ അപകട സമയത്ത്​ ഓടിച്ചിരുന്നത്.


പി.വി അശ്വിൻ

റമീസ്​ ഒാടിച്ചിരുന്ന ബൈക്കിലിടിച്ച കാറിന്‍റെ ​ഡ്രൈവർ അശ്വിനാണ്​ ഇപ്പോൾ മരിച്ചിരിക്കുന്നത്​. റമീസിന്‍റെ മരണത്തിന്​ കാരണമായ അപകടത്തിൽ ദുരൂഹതയില്ലെന്നും സാധാരണ വാഹനാപകടമാണ്​ നടന്നതെന്നും​​ വളപട്ടണം​ പൊലീസ്​ വിശദീകരിച്ചിരുന്നു. എന്നാൽ, കേസി​ൽ കണ്ണികളാകാനും നിർണായക വിവരങ്ങൾ നൽകാനും സാധ്യതയുള്ള ആളുകൾ അസ്വാഭാവികമായി മരണപ്പെടുന്നതിൽ വലിയ ദുരൂഹത നിഴലിക്കുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling case#arjun ayankiarjun ayanki
News Summary - one more death related with gold smuggling case
Next Story