Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
cancel
camera_alt

ഷറഫുദ്ദീൻ

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് ഹഷീഷ് ഓയിൽ പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടക്കഴിയൂർ നാലാംകല്ല് കിഴക്കേത്തി വീട്ടിൽ ഷറഫുദ്ദീനെയാണ് (32) ഗുരുവായുർ അസി.കമ്മീഷണർ കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കാറിൽ മൂന്ന് കിലോ ഹാഷീഷ് ഓയിൽ കടത്തുന്നതിനിടെ ബ്ലാങ്ങാട് ദ്വാരക ബീച്ചിൽ വെച്ച് അന്നത്തെ എസ്.എച്ച്.ഒ അനിൽ കുമാർ മേപ്പിള്ളിയുടെ നേതൃത്വത്തിൽ പിടികൂടിയത്. സംഭവത്തിലെ രണ്ടാം പ്രതിയായ ഷറഫുദ്ദീൻ അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയ വിവരമറിഞ്ഞാണ് പൊലീസ് പിടികൂടിയത്.

തമിഴ്നാട്, ഒറിസ, കർണ്ണാടക, എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി എം.ഡി.എം.എ, ഹാഷീഷ് ഓയിൽ, കഞ്ചാവ് ഉൾപ്പടെയുള്ള മയക്ക് മരുന്ന് തിരദേശ മേഖലയിൽ എത്തിച്ച് വ്യാപകമായി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ കെ. ഉമേഷ്, രാഗേഷ്, സിനീയിർ സിവിൽ പൊലീസ് ഓഫിസർ ഷമീർ, സി.പി.ഒമാരായ ആഷിഷ്, ജയകൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more arrested in drug case
Next Story