Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൊനാലി ഫോഗട്ടിന്റെ മരണം: മയക്കുമരുന്ന് എത്തിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
സൊനാലി ഫോഗട്ടിന്റെ മരണം: മയക്കുമരുന്ന് എത്തിച്ചയാൾ അറസ്റ്റിൽ
cancel

പനാജി: ബി.ജെ.പി നേതാവും ടിക് ​ടോക് താരവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ ഒരാൾകൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സൊനാലി താമസിച്ച ഹോട്ടലിൽ മയക്കുമരുന്ന് എത്തിച്ച രാമ മന്ദ്രേക്കറാണ് ഞായറാഴ്ച പിടിയിലായത്. ഹോട്ടലിലെ റൂം ബോയ് ദത്താപ്രസാദ് ഗാവോങ്കറിനാണ് ഇയാൾ മയക്കുമരുന്ന് നൽകിയത്. ഗാവോങ്കറാണ് സൊനാലിയുടെ പി.എ സുധീർ സങ്‍വാന് കൈമാറിയത്. ഇയാൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു.

കേസിൽ ആവശ്യമെങ്കിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേസ് സി.ബി.ഐക്ക് വിടണമെന്ന് കഴിഞ്ഞ ദിവസം സൊനാലിയുടെ കുടുംബം അഭ്യർഥിച്ചതായി പറഞ്ഞു. ഇതിന് ഗോവ സർക്കാർ സന്നദ്ധമാണെന്ന് പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - one more arrest in sonali death case
Next Story