കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsപ്രതി അനീഷ്
കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മുഖ്യപ്രതികളെ സാമ്പത്തികമായി സഹായിക്കുകയും മയക്കുമരുന്ന് ചില്ലറ വിൽപന നടത്തുകയും ചെയ്ത തൃശൂർ മുകുന്ദപുരം സ്വദേശി തേവർപറമ്പിൽ ടി.എസ്. അനീഷിനെ (24) ആയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്കും അനീഷ് പണം അയച്ചു നൽകിയതായി കണ്ടെത്തി. ഇയാൾ ഇത്തരത്തിൽ മയക്കുമരുന്ന് വാങ്ങാൻ ലക്ഷങ്ങൾ നൽകിയിട്ടുണ്ട്. എറണാകുളത്ത് ഇയാൾ വലിയ തോതിൽ മയക്കുമരുന്ന് ചില്ലറ വിൽപന നടത്തിയതായി വാട്ട്സ്ആപ്പ് ചാറ്റ് പരിശോധിച്ചതിലൂടെ തിരിച്ചറിഞ്ഞു.
കൊച്ചിയിൽ എക്സൈസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി അസിസ്റ്റൻറ് കമീഷണർ ടി.എം. കാസിം അറസ്റ്റ് ചെയ്യുകയായിരുന്നു.