Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കാക്കനാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പത്തനംതിട്ട അടൂർ താഴെ പാലക്കോട്ട് വീട്ടിൽ അശ്വിൻ പിള്ളയാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്.

കാക്കനാട് ഇൻഫോപാർക്കിന് സമീപത്തുവെച്ച് ഭാര്യയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആലപ്പുഴ സ്വദേശിയായ ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടുപോയത്. കാറിന് വട്ടംവെച്ച് തടഞ്ഞ് പ്രതികൾ ഭാര്യയെ കാറിൽനിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. പിന്നീട് സഹോദരനെയും പിതാവിനെയും വിളിച്ച് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കേസിൽ മറ്റു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പ്രതികൾ പൊലീസിനെ ആക്രമിച്ച് കായലിൽ ചാടി കടന്നുകളഞ്ഞത് വലിയ വാർത്തയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One more accused was arrested in the case of kidnapping a youth
Next Story