ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തില്‍വെച്ച 'ബുള്ളി ഭായ്' ആപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ബംഗളൂരുവില്‍ പിടിയില്‍. മുംബൈ പൊലീസാണ് 21കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു.
അതേസമയം, ആപ്പുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ട്വിറ്റർ, ഗിറ്റ്ഹബ് എന്നിവയിൽ വിശദീകരണം തേടി. 'കുറ്റകരമായ ഉള്ളടക്കങ്ങൾ' തടയാനും നീക്കം ചെയ്യാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ആപ് ഡെവലപ്പറെക്കുറിച്ചും ആദ്യം ട്വീറ്റ് ചെയ്ത അക്കൗണ്ട് ഹാൻഡ്‌ലറെക്കുറിച്ചുള്ള വിവരങ്ങളും ട്വിറ്ററിൽ നിന്ന് തേടിയിട്ടുണ്ട്.