പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിഅറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചെമ്പഴന്തി സ്വാമിയാർമഠം താരാ ഭവനിൽ കുഞ്ഞുമോൻ എന്നു വിളിക്കുന്ന പത്മനാഭനെ(52)യാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
13 വയസ്സുള്ള പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ അയക്കുകയുമായിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി. സി.എസിന്റെ നിർദേശാനുസരണം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ, ശ്യാം, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

