Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊലക്കേസ് പ്രതി പോക്സോ...

കൊലക്കേസ് പ്രതി പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
shambhu
cancel
camera_alt

ശംഭു

വള്ളികുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടി കൊണ്ടുപോയ സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ. വള്ളികുന്നം വളാച്ചാൽ ശംഭു ഭവനത്തിൽ ശംഭുവാണ് (24) അറസ്റ്റിലായത്.

കഴിഞ്ഞ 13ന് രാത്രിയാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ ഇയാൾ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ താമസിപ്പിക്കുകയായിരുന്നു. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ വള്ളികുന്നം സർക്കിൾ ഇൻസ്പക്ടർ എം എം . ഇഗ്‌നേഷ്യസി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ പെൺകുട്ടിയെ കണ്ടെത്തിയത്.

പാവുമ്പ ക്ഷേത്രത്തിലെ കൊലപാതകമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്​ ശംഭുവെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാൾക്കെതിരെ പോക്​സോ ചുമത്തിയിട്ടുണ്ട്​. എസ്.ഐ ജി. ഗോപകുമാർ സി.പി.ഒ മാരായ ലാൽ, സജൻ, അനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspocso
News Summary - one arrested in pocso case
Next Story