കൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsറഫീഖ്
കൊട്ടിയം: യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സംഘത്തിലെ ഒരാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഉമയനല്ലൂർ പട്ടരുമുക്ക് കുണ്ടുകുളം വയലിന് സമീപം വയലിൽ പുത്തൻവീട്ടിൽ റഫീഖ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 21ന് ഉമയനല്ലൂർ ജങ്ഷന് സമീപം കിളികൊല്ലൂർ മാലിക്കര മുസ്ലിംപള്ളിക്ക് സമീപം ഐശ്വര്യ നഗർ-14ൽ വാടകക്ക് താമസിക്കുന്ന ഷെമീറി(32) നെയാണ് അക്രമിസംഘം ഉപദ്രവിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂക്കിെൻറ പാലം ഇടിച്ച് പൊട്ടിക്കുകയും കമ്പി വടി കൊണ്ട് നടുവിലടിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഷെമീർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞുവരുകയാണ്.
കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിെൻറ നിർദേശാനുസരണം കൊട്ടിയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്.ഐമാരായ സുജിത് ജി. നായർ, ഷിഹാബ്, റെനോക്സ് സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.