നാടുകടത്തിയ പ്രതി നാട്ടിലെത്തി; പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsമണ്ണുത്തി: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം നാടുകടത്തിയ കൊഴുക്കുള്ളി സ്വദേശി കോലങ്ങാത്ത് വീട്ടില്‍ ജിഷ്ണു (21) ജില്ലയിൽ പ്രവേശിച്ചതറിഞ്ഞ് മണ്ണുത്തി പൊലീസ് അതിസാഹസികമായി പിടികൂടി. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ജില്ല പൊലീസ് മേധാവിയുടെ മുന്‍കുര്‍ അനുമതി ഇല്ലാതെ ജില്ലയിലേക്ക് പ്രവേശനം നിഷേധിച്ച് നാടു കടത്തിയത്. ഇത് ലംഘിക്കുന്നത് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ജിഷ്ണു നിയമം ലംഘിച്ച് കൊഴുക്കുള്ളി പള്ളിയിലെ തിരുനാളില്‍ പങ്കെടുക്കുന്നതിന് കൊഴുക്കുള്ളിയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്ക് പിറകുവശത്തെ പാടത്ത് ഇരുന്നിരുന്ന ജിഷ്ണുവിനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച ജിഷ്ണുവിനെ ഓടിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
മിഷന് ഡാഡ് എന്ന പേരില്‍ ജില്ലയില്‍ നടപ്പാക്കുന്ന സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്. ഒല്ലൂര്‍ എ.സി.പി കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ മണ്ണുത്തി സി.ഐ ശശിധരന് പിള്ള, എസ്.ഐമാരായ കെ. പ്രദീപ്കുമാര്‍, കെ.എസ്. ജയന്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.എ. ശശി, സി.പി.ഒമാരായ വിനീഷ്, രഘുരാമന്, ശ്യാംരാജ്, ബിനുകുട്ടന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

