എഴുത്ത് ലോട്ടറി; ഒരാൾ അറസ്റ്റിൽ
text_fieldsഷൺമുഖദാസ്
കുറ്റിപ്പുറം: എഴുത്ത് ലോട്ടറി കേസിൽ യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. രണ്ടത്താണിയിലെ മണ്ടാലത്ത് ഷൺമുഖദാസാണ് (36) അറസ്റ്റിലായത്. ഇയാളുടെ തവനൂർ അയങ്കലം സെന്ററിലുള്ള കടയിൽനിന്ന് 15000ത്തോളം രൂപയും ലോട്ടറി നടത്തിപ്പിനുള്ള മൊബൈൽ ഫോണുകളും മൂന്നക്ക നമ്പറുകൾ കുറിച്ചെടുക്കുന്ന പുസ്തകവും മറ്റും പിടിച്ചെടുത്തു. ഇയാൾ പിരിച്ചെടുക്കുന്ന പണം നൽകുന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതിയിൽനിന്നും മുമ്പ് പൊലീസ് പിടിയിലായ എഴുത്തു ലോട്ടറിക്കാരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാങ്ങാട്ടൂർ സ്വദേശിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇത് വിദഗ്ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി.