Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ചതിന്​ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
crime
cancel

വർക്കല: വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ ആശാൻമുക്ക് കാവിൽ വീട്ടിൽ അബുത്വാലിബ് (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.

വർക്കല ഗസ്റ്റ് ഹൗസിനു സമീപം താമസിച്ചു വരുന്ന വിദേശവനിതയെ സ്വകാര്യഭാഗങ്ങൾ കാണിക്കുകയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയന്മേലാണ് വർക്കല ഡി.വൈ.എസ്.പി പി നിയാസിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

പുല്ലാനിക്കാട് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്​ത്​ ഗസ്റ്റ് ഹൗസിന് സമീപം റിസോർട്ട് നടത്തി വരികയായിരുന്നു വിദേശവനിത. റിസോർട്ടിന് സമീപം ഒരു ഒരു സ്കൂട്ടറിൽ എത്തിയാണ് അബുത്വാലിബ് വിദേശിയെ അപമാനിക്കാൻ ശ്രമിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one arrested for insulting foreign woman
Next Story