പിതാവിനൊപ്പം ക്ഷേത്ര ദർശനത്തിനായി പോവുന്നതിനിടെ 18 കാരിയെ തട്ടിക്കൊണ്ടുപോയി
text_fieldsഹൈദരബാദ്: തെലങ്കാനയിൽ 18കാരിയെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി. രാജന്ന സിർസില്ല ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ 5.30യോടെയാണ് സംഭവം. പിതാവിനൊപ്പം ക്ഷേത്രത്തിലേക്ക് പോവുന്നതിനിടയിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുറച്ച് മാസങ്ങൾക്കുമുമ്പ് പ്രതികളിലൊരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് കല്യാണം ഉറപ്പിച്ചത് അറിഞ്ഞതിനാലാണ് പ്രതികൾ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു.
തട്ടിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നുപേർ കാറിൽ നിന്നിറങ്ങുന്നതും പെൺകുട്ടിയെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതും വിഡിയോയിൽ കാണാം. പ്രതികൾ പെൺകുട്ടിയുടെ പിതാവിനെ മർദിക്കുന്നതും വിഡിയോയിലുണ്ട്.
പ്രതികളിലൊരാൾ പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്നുള്ളതാണ്. ഇയാൾക്ക് പെൺകുട്ടിയുമായി മുമ്പ് സൗഹൃദമുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസ് ഇൻസ്പെക്ടർ കിരൺ കുമാർ പറഞ്ഞു. പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

