പുതുച്ചേരിയില്‍ ബി.ജെ.പി. നേതാവിനെ വെട്ടിക്കൊന്നു; ഏഴംഗസംഘം ബോംബെറിഞ്ഞശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്
text_fieldsപുതുച്ചേരി: പുതുച്ചേരിയില്‍ ബി.ജെ.പി. നേതാവിനെ വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബി.ജെ.പി. നേതാവുമായ സെന്തില്‍കുമാര(45)നെയാണ് ഏഴംഗസംഘം ബോംബെറിഞ്ഞശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘമാണ് ആക്രമിച്ചത്. സെന്തിലിന് നേരേ പെട്രോള്‍ബോംബെറിഞ്ഞ സംഘം, പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊലപാതകവിവരമറിഞ്ഞ് ആഭ്യന്തരമന്ത്രി നമശിവായം ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങിയെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

