Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒല്ലൂർ ഇൻസ്‌പെക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 42 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

text_fields
bookmark_border
ഒല്ലൂർ ഇൻസ്‌പെക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 42 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും
cancel
camera_altപ്രതി അനന്തു

ഒല്ലൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ഒല്ലൂർ ഇൻസ്‌പെക്ടറെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ ഒല്ലൂർ എളവള്ളി അനന്തുവിന് (മാരി-27) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി നമ്പർ രണ്ട് സ്പെഷൽ ജഡ്‌ജ്‌ 42 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.

2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള പ്രതിയായ അനന്തു മൂന്നു പേരെ കുത്തി പരിക്കേൽപിച്ചെന്ന വിവരം കിട്ടിയതോടെ ഇൻസ്പെക്ടർ ടി.പി. ഫർഷാദും സംഘവും അനന്തുവിനെ കസ്റ്റഡിയിൽ എടുക്കാൻ പടവരാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത ഫാമിൽ എത്തുകയായിരുന്നു. ഈ സമയം പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ഇൻസ്പെക്ടറെ മാരകമായി കഴുത്തിലും ഇടതു നെഞ്ചിലും കുത്തി പരിക്കേൽപ്പിച്ചു.

കുത്തുകൊണ്ട ഫർഷാദും പരിക്ക് പറ്റിയ സിവിൽ പൊലീസ് ഓഫിസറും ചേർന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇൻസ്‌പെക്ടറെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ollur Inspector Attack: Court Sentences Accused
Next Story