Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് ആൺമക്കളെ പിതാവ് വെടിവച്ചു കൊന്നു: മകളാണ് കൊലപാതകം പുറത്തറിയിച്ചത്

text_fields
bookmark_border
crime news
cancel

ഒഹിയോ: മൂന്ന് ആൺമക്കളെ വെടിവച്ചു കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ. യു.എസിലെ ഒഹിയോയിലാണ് നാടിനെ നടുക്കിയ സംഭവം. 32-കാരനായ ചാഡ് ഡോവർമാനാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസുളള മക്കളെയാണ് വെടിവച്ചു കൊന്നത്. മകളാണ്, കൊലപാതക വിവരം പുറത്തറിയിച്ചതെന്ന് ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നതെന്നാണ് അറിയുന്നത്. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ വരിയായി നിർത്തി ഇയാൾ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. മുൻകൂട്ടി പദ്ധതിയിട്ടാണ് ഇയാൾ കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

സഹോദരങ്ങൾക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആൺകുട്ടികളിൽ ഒരാൾ സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നാലെ ഓടിയെത്തി പിടികൂടി. പിന്നീട് വീട്ടിൽ തിരിച്ചെത്തിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കുട്ടികളുടെ മാതാവിനും വെടിയേറ്റു. കയ്യിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആൺകുട്ടികളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മാതാവിന്റെ കയ്യിൽ വെടിയേറ്റതെന്നാണ് വിവരം. വെടിവയ്ക്കുന്നതു കണ്ടയുടനെ ഇവരുടെ മകൾ പുറത്തേക്ക് ഓടി എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു.

ചാഡ് ഡോവർമാൻ

പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിനു പുറത്തിരിക്കുകയായിരുന്നു പ്രതി. ആൺമക്കളെ കൊലപ്പെടുത്താൻ കുറച്ചു നാളായി പദ്ധതിയിട്ടിരുന്നതായി ഇയാൾ വെളിപ്പെടുത്തി. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. പരിക്കേറ്റ കുട്ടികളുടെ മാതാവിനെ മൺറോ ടൗൺഷിപ്പ് ഇഎംഎസ് സിൻസിനാറ്റി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ohio man charged with murder after 3 young sons found shot, surviving daughter screaming her father was 'killing everyone'
Next Story