റെയില്‍വേയില്‍ ജോലി വാഗ്ദാനം െചയ്ത് 48 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsപിടിയിലായ ഷമീം
കോട്ടയം: റെയില്‍വേ റിക്രൂട്ട്മെൻറ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥെനന്ന് പരിചയപ്പെടുത്തി ഉന്നതജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കാസര്‍കോട് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കല്‍ പി. ഷമീമാണ് (33) പിടിയിലായത്.
റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക്, ലോക്കോ പൈലറ്റ്, അസി. സ്റ്റേഷന് മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഷമീം പുഴക്കര, ഷാനു ഷാന്‍ എന്നീ അപരനാമങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനിരയായവരില്‍ ചിലര്‍ കഴിഞ്ഞദിവസം കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന് പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പിടിയിലാകുകയായിരുന്നു. ബംഗളൂരുവിലേക്ക് കടക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. റെയിൽ റിക്രൂട്ട്മെൻറ് ബോര്‍ഡിെൻറ ഒ.എം.ആര് ഷീറ്റുകള്‍, മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ സീലുകള്‍, നിയമന ഉത്തരവുകള്‍, സ്ഥലംമാറ്റ ഉത്തരവുകള്‍ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യാജമായി ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. െറയില്‍വേ റിക്രൂട്ട്മെൻറ് ബോര്‍ഡ് ചീഫ് എക്സാമിനര്‍, ചീഫ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ പദവികള്‍ ഉള്ള സ്വന്തം ഫോട്ടോ പതിച്ച ഐഡൻറിറ്റി കാര്‍ഡുകളും ഇയാൾ നിര്‍മിച്ചു.
മെഡിക്കല്‍ െടസ്റ്റിനായും പരീക്ഷകള്‍ക്കായും ഇയാള്‍ ആളുകളെ ചെന്നൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിളിച്ചുവരുത്തി ഹോട്ടല്‍ മുറികളില്‍ ഇരുത്തി പരീക്ഷകള്‍ നടത്തുകയാണ് പതിവ്. നൂറോളം ആളുകളില്‍നിന്നായി 48 ലക്ഷം രൂപയോളം ഇയാൾ തട്ടിയെടുെത്തന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുല്‍ത്താന്‍ബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇരുനൂറ് കോടിയിലധികം രൂപ ഇയാള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്ന് 37കിലോ സ്വര്‍ണം കടത്തിയതിന് നെടുമ്പാശ്ശേരി പൊലീസ് കേെസടുത്തിരുന്നു. നിലവിൽ ഈ കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് അന്വേഷിക്കുന്നത്. 10ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ട്രെയിനില്‍ പാൻട്രി കാറില്‍ ജോലിക്കാരനായിരുന്നു. ഇതിനിടെ ട്രെയിന്‍ ടിക്കറ്റ് എക്സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിന് സേലം റെയിൽവേ പൊലീസ് ഇയാള്‍ക്കെതിരെ കേെസടുത്തിരുന്നു. ഹവാല ഇടപാടുകളിൽ ഇയാൾ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടൊയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ബംഗളൂരുവിൽ പമ്പുകളും ഡാന്‍സ് ബാറുകളും വാങ്ങിയതായുള്ള വിവരവുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദിവസേന പതിനായിരക്കണക്കിന് രൂപയുടെ ലോട്ടറി എടുക്കുന്ന ഇയാള്‍ സാധാരണക്കാരായ പല ലോട്ടറിക്കച്ചവടക്കാര്‍ക്കും ലക്ഷക്കണക്കിന് രൂപ നൽകാനുണ്ട്.