Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂത്തേടത്ത്​ നിരോധിത...

മൂത്തേടത്ത്​ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

text_fields
bookmark_border
മൂത്തേടത്ത്​ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ  വന്‍ ശേഖരം പിടികൂടി
cancel
camera_alt

മൂ​ത്തേ​ടം ചേ​ല​ക്ക​ട​വി​ലെ വ​ട്ടോ​ളി ഫൈ​സ​ല്‍ ബാ​ബു​വിന്‍റെ

വീ​ട്ടി​ല്‍നി​ന്ന്​ ക​ണ്ടെ​ടു​ത്ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ട​ക്ക​ര പൊലീസ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ള്‍

എ​ട​ക്ക​ര: മൂ​ത്തേ​ട​ത്തെ വീ​ട്ടി​ല്‍നി​ന്ന്​ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി. മൂ​ത്തേ​ടം ചേ​ല​ക്ക​ട​വ് വ​ട്ടോ​ളി ഫൈ​സ​ല്‍ ബാ​ബു​വി‍െൻറ വീ​ട്ടി​ല്‍നി​ന്നാ​ണ് ഏ​ഴ​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഉ​ല്‍പ​ന്ന​ങ്ങ​ള്‍ എ​ട​ക്ക​ര പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള വി​റ​കു​പു​ര​യി​ല്‍ 19 ചാ​ക്കു​ക​ളി​ലാ​യി 14,250 പാ​ക്ക​റ്റ് ഹാ​ന്‍സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തു​വ​ല്‍സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന​താ​യും വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി സ​ജു കെ. ​അ​ബ്ര​ഹാ​മി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

ഫൈ​സ​ല്‍ ബാ​ബു വ​ന്‍തോ​തി​ല്‍ സം​ഭ​രി​ച്ച് വ​ലി​യ ലാ​ഭ​ത്തി​നാ​ണ് ചി​ല്ല​റ വി​ത​ര​ണ​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച ഹാ​ന്‍സ് രാ​ത്രി ര​ഹ​സ്യ​മാ​യി സ്വ​ന്തം സ്‌​കൂ​ട്ട​റി​ല്‍ എ​ട​ക്ക​ര, മൂ​ത്തേ​ടം, ചു​ങ്ക​ത്ത​റ, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്ക് എ​ത്തി​ച്ചു ന​ല്‍കു​ക​യാ​യി​രു​ന്നു പ​തി​വ്. മു​മ്പ് ഒ​രു ത​വ​ണ വ​ഴി​ക്ക​ട​വ് ഫൈ​സ​ലി​നെ പി​ടി​കൂ​ടി​യി​രു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

ജൈ​വ​വ​ളം എ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ടി​നോ​ട് ചേ​ര്‍ന്ന ഷെ​ഡി​ലും പ​രി​സ​ര​ത്തും ഹാ​ൻ​സ്​ സൂ​ക്ഷി​ച്ച് വെ​ച്ചി​രു​ന്ന​ത്.

പ്ര​തി​യെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. എ​ട​ക്ക​ര പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എ​സ്. മ​ഞ്ജി​ത് ലാ​ല്‍, എ​സ്.​ഐ കെ. ​അ​ബൂ​ബ​ക്ക​ര്‍, സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​സ്.​ഐ എം. ​അ​സൈ​നാ​ര്‍, സീ​നി​യ​ര്‍ സി.​പി.​ഒ സു​നി​ത, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, ടി. ​നി​ബി​ന്‍ ദാ​സ്, ജി​യോ ജേ​ക്ക​ബ്, കെ.​ടി. ആ​സി​ഫ് അ​ലി, മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി തൊ​ണ്ടി​മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. എ​ട​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും സ്‌​കൂ​ട്ട​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banned tobacco products
News Summary - Of banned tobacco products Large collection captured
Next Story