Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം കാട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
Odisha woman cricketer found dead in forest near Cuttack
cancel

ഭുവനേശ്വർ: ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരത്തെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജശ്രീ സ്വയ്ൻ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കട്ടക്കിലെ അത്തഗഡിലെ ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രാജശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കവെയാണ് രാജശ്രീയെ കാണാതായത്. വ്യാഴാഴ്ച രാജശ്രീയെ കാണാനില്ലെന്ന് കാണിച്ച് മംഗ്ലബാഗ് പൊലീസ് സ്റ്റേഷനിൽ പരിശീലകൻ പരാതി നൽകിയിരുന്നു.

ജനുവരി 10ന് ഒഡിഷ സംസ്ഥാന വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയിൽ രാജശ്രീയുടെ പേര് ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാജശ്രീ പരിശീലനത്തിനെത്തിയിരുന്നില്ലെന്നും പിതാവിനെ കാണാനായി പുരിയിലേക്ക് പോവുകയാണെന്ന് കോച്ചിനെ അറിയിച്ചതായും പൊലീസ് പറഞ്ഞു.

എന്നാൽ രാജശ്രീയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കുടുംബം പറഞ്ഞു. മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് രാജശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odisha woman cricketer found dead in forest near Cuttack
Next Story