Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ

text_fields
bookmark_border
20 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ
cancel
camera_alt

​സൊ​നാ​ലി നാ​യ്ക്, ലി​സ നാ​യ്ക്

പട്ടാമ്പി: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 20 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികളെ പിടികൂടി. കാന്തമാൾ ജില്ലയിലെ ബലിഗുഡാ സ്വദേശികളായ സൊനാലി നായ്ക് (35), ലിസ നായ്ക് (28) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പട്ടാമ്പി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്.

ബാഗുകളിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി എത്തിച്ചതാണോ ഇതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Odisha natives arrested with 20 kg of ganja
Next Story