Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി ഒഡിഷ സ്വദേശി അമിത പ്രധാൻ പിടിയില്‍

text_fields
bookmark_border
amitha parathan
cancel
camera_alt

അ​മി​ത പ്ര​ധാ​ൻ

Listen to this Article

പെരുമ്പാവൂര്‍: കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരനെ എക്‌സൈസ് സംഘം പിടികൂടി. ഒഡിഷ സ്വദേശി അമിത പ്രധാനാണ് (38) പടിയിലായത്. എക്‌സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിൽ 4.600 കിലോ കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. നാട്ടില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ട്രെയിൻ മാര്‍ഗം കൊണ്ടുവരുന്ന കഞ്ചാവ് പെരുമ്പാവൂര്‍ പ്രദേശത്ത് താമസിക്കുന്ന അന്തര്‍സംസ്ഥാനക്കാര്‍ക്ക് വിൽപന നടത്തുകയായിരുന്നു ഇയാൾ.

ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാൻ നില്‍ക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ദിവസം 2.100 കിലോ കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശിയില്‍നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടർ ജെ. റെജി, പ്രിവന്റീവ് ഓഫിസര്‍ വി.എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫിസര്‍ കെ.കെ. രാജേഷ്, പി.ജെ. പദ്മഗിരീശൻ, പി.ടി. രാഹുൽ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Odisha native arrested with cannabis
Next Story