Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

text_fields
bookmark_border
15 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
cancel
Listen to this Article

തൃശൂർ: ഒഡിഷയിലെ ബലിഗുഡയിൽ നിന്നും ട്രെയിനിൽ തൃശൂരിലേക്ക് കടത്തിയ 15 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. സത്യബാൻ പ്രധാനിനെയാണ് (24) തൃശൂർ എക്സൈസ് റേഞ്ച് സംഘവും റെയിൽവേ സുരക്ഷ സേനയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഒഡിഷയിൽ നിന്നും കിലോക്ക് 1000 രൂപ നിരക്കിൽ വാങ്ങി കിലോക്ക് 15,000 രൂപ നിരക്കിൽ വിൽപന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സത്യബാൽ പറഞ്ഞു. പിടികൂടിയ സംഘത്തിൽ തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അബ്ദുൽ അഷറഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്‍റിവ് ഓഫിസർ ടി.ആർ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബിപിൻ ചാക്കോ, പി.വി. വിശാൽ, എൻ.യു. ശിവൻ, കെ.വി. രാജേഷ്, ഇർഷാദ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.എസ്. ശ്യാമലത, ആർ.പി.എഫ് ഇൻസ്പെക്ടർ അജയ്കുമാർ, എ.എസ്.ഐ സിജോ സേവിയർ, കോൺസ്റ്റബിൾ എസ്.പി. ജോസ് എന്നിവർ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odisha native arrested with 15 kg cannabis
Next Story