Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസില്‍ പരാതി...

പൊലീസില്‍ പരാതി നല്‍കിയ വിരോധം; ആക്രമണം നടത്തിയ പ്രതി പിടിയില്‍

text_fields
bookmark_border
പൊലീസില്‍ പരാതി നല്‍കിയ വിരോധം; ആക്രമണം നടത്തിയ പ്രതി പിടിയില്‍
cancel
camera_alt

രാ​ധാ​കൃ​ഷ്ണ​ന്‍

പാ​രി​പ്പ​ള്ളി: പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ വി​രോ​ധ​ത്തി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. വി​ല​വൂ​ര്‍ക്കോ​ണം ശി​വ​മ​ന്ദി​ര​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് (53) പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

വി​ല​വൂ​ര്‍ക്കോ​ണം സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ​യാ​ണ് ഇ​യാ​ള്‍ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നു​മാ​യു​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്റെ വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടോ​ടെ ക​ട​യി​ല്‍നി​ന്ന്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഇ​യാ​ള്‍ പൊ​തു​നി​ര​ത്തി​ല്‍വെ​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ​ക്ക് കൈ​ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍ന്ന് പാ​രി​പ്പ​ള്ളി പൊ​ലീ​സി​ല്‍ പ​രാ​തി​ നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault casearrest
News Summary - Objection to police complaint; Attacker arrested
Next Story