Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 1:42 PM GMT Updated On
date_range 20 Feb 2023 4:10 PM GMTകോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സുഹൃത്തുക്കളായ രണ്ടുപേർ നിർബന്ധിച്ച് മദ്യം നൽകി മയക്കിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശനിയാഴ്ച രാത്രി പ്രതികളുടെ താമസസ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തുകയും തുടർന്ന് ബലമായി വലിയ അളവിൽ മദ്യം കുടിപ്പിച്ചുവെന്നും ബോധരഹിതയായതോടെ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേർന്നാണത്രെ പീഡിപ്പിച്ചത്. പ്രതിയുടെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെ കൈമാറിയിട്ടുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ഇരുവർക്കുമായി പൊലീസ് അന്വേഷണം നടത്തുന്നത്.
Next Story