ഓഡിറ്റിങിനായി വന്ന യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ മോണ്ടിസോറി സ്ഥാപന ഉടമ അറസ്റ്റില്‍
text_fieldsപീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജെ. ജോസഫ്
മരട്: പീഡനക്കേസില്‍ സിഡ്നി മോണ്ടിസോറി സ്കൂള്‍ സ്ഥാപനങ്ങളുടെ ഉടമ അറസ്റ്റില്‍. ഏറ്റുമാനൂര്‍ സ്വദേശിയായ ജോസഫ്.ജെ(49) ആണ് തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മരട് പോലിസിന്റെ പിടിയിലായത്.
ജോസഫിന്റെ മോണ്ടിസോറി സ്ഥാപനത്തിന് കേരളത്തില്‍ പലയിടങ്ങളിലായി ശാഖകള്‍ ഉണ്ട്. ഈസ്ഥാപനങ്ങളിലേക്ക് ഓഡിറ്റിങിനായി വന്നിരുന്നതാണ് പരാതിക്കാരി. 2014 ല്‍ മരടിലെ സ്ഥാപനത്തില്‍ ഓഡിറ്റിങിനായി വന്നപ്പോള്‍ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയും പിന്നീട് പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പീഢന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്, ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും സമാന കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

