Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്സറി വിദ്യാർഥിനിയെ സ്കൂൾ ബസിനുള്ളിൽ പീഡിപ്പിച്ചു; ഡ്രൈവറും വനിത ജീവനക്കാരിയും അറസ്റ്റിൽ

text_fields
bookmark_border
നഴ്സറി വിദ്യാർഥിനിയെ സ്കൂൾ ബസിനുള്ളിൽ പീഡിപ്പിച്ചു; ഡ്രൈവറും വനിത ജീവനക്കാരിയും അറസ്റ്റിൽ
cancel

ഭോപ്പാൽ: വനിത ജീവനക്കാരിയുടെ സാന്നിധ്യത്തിൽ മൂന്നര വയസ്സുള്ള നഴ്സറി വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ പീഡിപ്പിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് നടുക്കുന്ന സംഭവം.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഡ്രൈവറെയും വനിത ജീവനക്കാരിയെയും പിന്നീട് അറസ്റ്റ് ചെയ്തു. ശരീരത്തിൽ മുറിപാടുകൾ ശ്രദ്ധയിൽപെട്ട മാതാവ് കുട്ടിയോട് കാര്യം തിരക്കിയതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. തുടർന്ന് രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്‍റിനെ ബന്ധപ്പെട്ടെങ്കിലും അവർ നിഷേധിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

പോക്സോ, പീഡന കേസുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം മറച്ചുവെച്ചതിനും വനിത ജീവനക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടി ബസിനുള്ളിൽ പീഡനത്തിന് ഇരയാകുമ്പോൾ വനിത ജീവനക്കാരിയും അതിനകത്തുണ്ടായിരുന്നു. കുറ്റവാളികളെ ഇതിനകം അറസ്റ്റ് ചെയ്തതായും കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സ്കൂൾ അധികൃതരെ ചോദ്യം ചെയ്യുമെന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും സംസ്ഥാന അഭ്യന്തര മന്ത്രി നരോട്ടം മിശ്ര പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nursery kid raped inside school bus in Bhopal
Next Story