നഴ്സിനെ കടന്നുപിടിച്ച ആരോഗ്യവകുപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു
text_fieldsരമേശൻ
അമ്പലപ്പുഴ: നഴ്സിനെ കടന്നുപിടിച്ച ആരോഗ്യ വകുപ്പ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ ഡ്രൈവർ ചേർത്തല വെട്ടക്കൽ മംഗലശ്ശേരി രമേശനെയാണ് (55) കഴിഞ്ഞ രാത്രി അറസ്റ്റ് ചെയ്തത്. നഴ്സിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്പലപ്പുഴ പൊലീസ് രമേശനെതിരെ കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ രമേശനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു.
മാസ്ക് വാങ്ങാനെത്തിയ രമേശൻ തന്നെ കയറിപ്പിടിച്ചെന്നാണ് ഇവർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറഞ്ഞത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സമാനമായ നിരവധി സംഭവങ്ങൾ മെഡിക്കൽ കോളജിലും അമ്പലപ്പുഴ ആശുപത്രിയിലും രമേശൻ നടത്തിയിട്ടുണ്ടെന്നാണ് പരാതികൾ ഉയർന്നിരിക്കുന്നത്.

