Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനിയോട് നഗ്നതാപ്രദർശനം; അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
ബിനീഷ്
പരവൂർ: ട്യൂഷൻ പഠനത്തിനെത്തിയ വിദ്യാർഥിനിയോട് നഗ്നതാപ്രദർശനം നടത്തിയ അധ്യാപകൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. പരവൂർ കലക്കോട് ചക്കവിളയിൽ കളരിവീട്ടിൽ ബിനീഷ് (35) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാർ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈൽഡ് ലൈൻ മുഖേന പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്, വിജയകുമാർ, എ.എസ്.ഐ രമേശൻ, എസ്.സി.പി.ഒ സലാഹുദ്ദീൻ, സി.പി.ഒ നെൽസൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

