നഗ്നതാപ്രദർശനം: പ്രതിക്ക് തടവും പിഴയും
text_fieldsശ്യാം കുമാർ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് രണ്ടുവർഷവും മൂന്നുമാസവും തടവും പിഴയും ശിക്ഷിച്ചു. പള്ളിക്കൽ വില്ലേജ് പഴകുളം, തെങ്ങും താര ശ്യാം നിവാസിൽ ശ്യാം കുമാറിനെ (35)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് ടി. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവർഷവും മൂന്നുമാസവും തടവിനും 11,000 രൂപ പിഴക്കും വിധിച്ചത്.
2025 ജൂലൈ 15ന് വൈകിട്ട് നാലിന് സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ അതിജീവിതയെ പ്രതി നഗ്നത കാണിച്ച് അപമാനിച്ചു എന്നാണ് കേസ്. അന്നത്തെ കൂടൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.എൽ. സുധീറാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

