Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്‌റ്റിൽ

text_fields
bookmark_border
കണ്ണൂരിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്‌റ്റിൽ
cancel
camera_alt

സ​ലീം സി​ക്ക​ന്ത​ര്‍ ഷൈ​ഖ്

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ വന്‍ കവര്‍ച്ച നടത്തി മുങ്ങിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കണ്ണൂരില്‍ കവര്‍ച്ചക്കിടയില്‍ പിടിയിൽ. മഹാരാഷ്ട്ര ഒസ്മാന്‍ബാദ് സ്വദേശി സലീം സിക്കന്തര്‍ ഷൈഖിനെ(58)യാണ് കണ്ണൂർ ടൗൺ എസ്.ഐ ടി.എം. വിപിൻ അറസ്‌റ്റ് ചെയ്തത്. താണ ടി.കെ ജങ്ഷന് സമീപത്തെ വ്യാപാര സമുച്ചയത്തില്‍ ഇന്നലെ രാത്രി കവര്‍ച്ച നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. റോയല്‍ ഓക്ക് വ്യാപാര സമുച്ചയത്തിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജി കണ്‍സെപ്റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷന്‍ കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശവലിപ്പിലുണ്ടായിരുന്ന 61,000 രൂപ കൈക്കലാക്കിയിരുന്നു.

തുടര്‍ന്ന് അല്‍ സറാറ ട്രാവല്‍സ് എന്ന സ്ഥാപനം കുത്തിപ്പൊളിച്ച് അകത്തുകടന്ന് പണം കവന്നപ്പോള്‍ പ്രദേശത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഷട്ടറിന്റെ പൂട്ട് ഊരിവെച്ച നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടക്കകത്ത് ഒളിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിൽ നിരവധി കടകളിൽ കവർച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രക്ക് പുറമെ എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസ് ക്ലബ് റോഡിലെ നിരവധി കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയിരുന്നു. അതിൽ മോഷ്ടാക്കളുടെ ചിത്രം ലഭിച്ചതുപ്രകാരം അന്യസംസ്ഥാനത്തടക്കം വിശദമായ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് നഗരത്തിനു സമീപം തന്നെ വലിയ കവർച്ച ലക്ഷ്യമിട്ടെത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Notorious thief arrested in Kannur
Next Story