Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുപ്രസിദ്ധ മോഷ്ടാവ്...

കുപ്രസിദ്ധ മോഷ്ടാവ് ബൈക്ക് മോഷണക്കേസില്‍ പിടിയില്‍

text_fields
bookmark_border
കുപ്രസിദ്ധ മോഷ്ടാവ് ബൈക്ക് മോഷണക്കേസില്‍ പിടിയില്‍
cancel
camera_alt

നൗ​ഷാ​ദ്

കരുനാഗപ്പള്ളി: കുപ്രസിദ്ധ മോഷ്ടാവ് ബൈക്ക് മോഷണക്കേസില്‍ പിടിയില്‍. കീരിക്കാട് വേരുവള്ളിഭാഗം മുറി, മടവന കിഴക്കതില്‍ ആടുകിളി എന്ന നൗഷാദാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വട്ടപറമ്പ് മസ്ജിദിന് സമീപത്തുള്ള അനീഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിന്റെ പോര്‍ച്ചില്‍നിന്ന് മോഷ്ടിച്ചു. തുടര്‍ന്ന് ബൈക്കുടമയായ അനീഷ് കരുനാഗപ്പള്ളി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. നിരവധി മോഷണകേസുകളില്‍ പ്രതിയായ ഇയാള്‍ മോഷണത്തിനുശേഷം നാട് വിടുകയാണ് പതിവ്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയം കറുകച്ചാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മോഷണംപോയ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് നൗഷാദിനെ കായംകുളം കീരിക്കാട് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

കരുനാഗപ്പള്ളി സ്‌റ്റേഷനിലെ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ശ്രീകുമാര്‍, ജി.എസ്.ഐമാരായ റസല്‍ ജോര്‍ജ്, രാംദാസ്, എ.എസ്.ഐ ഷാജിമോന്‍, എസ്.സി.പി.ഒ ബീന, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Notorious Thiefarrest.
News Summary - Notorious thief arrested in bike theft case
Next Story