കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsപുതുനഗരം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജനത്തിെൻറയും പൊലീസിെൻറയും ഉറക്കംകെടുത്തി മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
കണ്ണമ്പ്ര സുലൈമാനെയാണ് (54) പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവായൂരിൽ കഴിഞ്ഞമാസം വീട് കുത്തിത്തുറന്ന് ടി.വിയും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയിരുന്നു. സമീപകാലത്ത് പട്ടഞ്ചേരിയിലെ വീട്ടിൽനിന്ന് മോട്ടോർ സൈക്കിളും കളവുപോയിരുന്നു. ഇതേതുടർന്ന് പുതുനഗരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തമിഴ്നാട്ടിൽ മറ്റൊരു പേരിൽ ജീവിച്ചുവന്നിരുന്ന കണ്ണമ്പ്ര സുലൈമാനെ ഏറെ ശ്രമപ്പെട്ടാണ് പൊലീസ് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. പ്രതിക്കെതിരെ ആലത്തൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. അന്വേഷണത്തിന് പുതുനഗരം പൊലീസ് ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർ എസ്. അജിത്ത്, സി.പി.ഒ കെ. മണികണ്ഠൻ, സന്തോഷ്, സി.പി.ഒമാരായ സുജീഷ്, രതീഷ്, ലിതീഷ്, ഡി. ദിലീപ് എന്നിവർ നേതൃത്വം നൽകി.

