Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുപ്രസിദ്ധ മോഷ്ടാവ്...

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
cancel
camera_alt

സു​ജേ​ഷ്

കോ​ട്ട​യം: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. ചെ​ങ്ങ​ന്നൂ​ർ ഓ​ത​റേ​ത്ത് വീ​ട്ടി​ൽ സു​ജേ​ഷ് കു​മാ​റി​നെ​യാ​ണ് (പ​ട്ടാ​ളം സു​ജേ​ഷ്-42) ​ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പ​ള്ളി​പ്പു​റ​ത്ത് കാ​വി​ന് സ​മീ​പം ഇ​യാ​ളെ വി​വി​ധ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും, ബാ​റ്റ​റി​ക​ളു​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. മു​മ്പ്​ പ​ട്ടാ​ള​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന സു​ജേ​ഷി​നെ സേ​ന​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ മോ​ഷ​ണം പ​തി​വാ​ക്കി​യ​ത്. പ​ട്ടാ​ളം സു​ജേ​ഷ് എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വി​തു​ര, ആ​ല​പ്പു​ഴ നോ​ർ​ത്ത്, സൗ​ത്ത്, തി​രു​വ​ല്ല, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, ചി​ങ്ങ​വ​നം, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, ഉ​പ്പു​ത​റ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്.​ഐ ശ്രീ​ജി​ത്ത്.​ടി, എ​സ്.​ഐ കു​ര്യ​ൻ, സി.​പി.​ഒ​മാ​രാ​യ കാ​നേ​ഷ്, വി​ജ​യ​ശ​ങ്ക​ർ, പീ​യൂ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.v

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefarrested
News Summary - Notorious thief arrested
Next Story