സ്റ്റീൽ പൈപ്പ് കൊണ്ട് യുവാവിനെ ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
text_fieldsകൊല്ലം: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ സ്റ്റീൽ പൈപ്പ് കൊണ്ട് ആക്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള, ഇരുപത്തഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പള്ളിത്തോട്ടം കൗമുദി നഗർ - 48, ലൗ ലാൻഡിൽ ഷാനു സക്കീർ (30) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. പള്ളിത്തോട്ടം സ്വദേശിയായ പ്രദീപ് ജോണിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ രണ്ടിന് രാത്രി 10.30ന് പ്രദീപ് സുഹൃത്തുക്കളോടൊപ്പം പള്ളിത്തോട്ടം ഗലീലിയോ കടപ്പുറത്ത് നിൽക്കവെ വാക്കു തർക്കത്തെ തുടർന്ന് പ്രതിയായ ഷാനു സ്റ്റീൽപൈപ്പ് കൊണ്ട് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രദീപിന് പരിക്കേറ്റു. പള്ളിത്തോട്ടം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനുമുമ്പ് ഇയാൾ കാപ്പാ നിയമപ്രകാരം മൂന്നുതവണ കരുതൽ തടങ്കൽ അനുഭവിച്ചയാളാണ് പ്രതി. കൂടാതെ കരുതൽ തടങ്കലിൽ കിടക്കവേ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ മനു, എസ്.സി.പി.ഒ സുനിൽ ലാസർ, സി.പി.ഒമാരായ സാജൻ ജേക്കബ്, അഭിലാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

