കുപ്രസിദ്ധ ഗുണ്ട കരുതൽ തടങ്കലിൽ
text_fieldsജിജോ ജോർജ്
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൂവരണി കാഞ്ഞിരത്തിങ്കൽ ജിജോ ജോർജിനെയാണ് (37) കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേലുകാവ്, മുട്ടം, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം, വധശ്രമം, അടിപിടി, കഞ്ചാവ് വിൽപന, സംഘം ചേർന്ന് ആക്രമിക്കുക, പിടിച്ചുപറിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിജോ. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ട ആക്രമണം നടത്തി വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരവേയാണ് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

