കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsകോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പ്രദീപിനെയാണ് (പാണ്ടൻ പ്രദീപ് -30) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം എന്നീ സ്ഥലങ്ങളിൽ കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

