കുപ്രസിദ്ധ ഗുണ്ട ഇരുട്ട് ജോമോൻ പിടിയിൽ
text_fieldsജോമോൻ
പാലാ: കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമായ ഇരുട്ട് ജോമോനെ (49) പൊലീസ് പിടികൂടി. നഗരത്തിൽ ഹോട്ടൽ നടത്തുന്ന കിഷോർ സെബാസ്റ്റ്യൻ എന്നയാളെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾ മുമ്പ് ഈ ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിന് പാലാ സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു.
ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം കിഷോറിനെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇയാളുടെ പരാതിയെത്തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജോമോനെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷനിൽ വധശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണിയാൾ. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐമാരായ എം.ഡി. അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, സി.പി.ഒ സുമീഷ് മാക്മില്ലൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

