Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹശേഷം ജീൻസ് ധരിക്കാൻ സമ്മതിച്ചില്ല; ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

text_fields
bookmark_border
crime news, ക്ഷേത്രനിർമാണത്തെച്ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു
cancel
Listen to this Article

റാഞ്ചി: വിവാഹശേഷം ജീൻസ് ധരിക്കുന്നത് തടഞ്ഞതിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ഝാർഖണ്ഡിൽ ഝംതാര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോർബിത ഗ്രാമത്തിലാണ് സംഭവം. ജീൻസ് ധരിച്ചതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പുഷ്പ ഹെംബ്രോം എന്ന യുവതി ഭർത്താവിനെ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗോപാൽപൂരിലെ മേളയിൽ പങ്കെടുക്കാൻ ജീൻസ് ധരിച്ച് പുഷ്പ പോയിരുന്നു. എന്നാൽ വിവാഹശേഷം ജീൻസ് ധരിച്ചതിനെ ഭർത്താവ് ചോദ്യം ചെയ്തു. തുടർന്ന് ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കു തർക്കമുണ്ടാവുകയും പുഷ്പ ഭർത്താവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ഝംതാര എസ്.എച്ച്.ഒ അബ്ദുൽ റഹ്മാൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not allowed to wear jeans after marriage, Jharkhand woman kills husband
Next Story