Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മൊബൈൽ ഫോൺ കൊടുക്കില്ല’; സ്കൂളിൽ അക്രമം കാണിച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ജാമ്യം

text_fields
bookmark_border
‘മൊബൈൽ ഫോൺ കൊടുക്കില്ല’; സ്കൂളിൽ അക്രമം കാണിച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ജാമ്യം
cancel

ന്യൂഡൽഹി: ഹരിയാനയിലെ സ്കൂളിൽ മറ്റൊരു കുട്ടിയെ മർദിച്ച സംഭവത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. കുട്ടിക്ക് കൗൺസലിങും പെരുമാറ്റ മാർഗനിർദേശങ്ങളും നൽകുമെന്നും മൊബൈൽ ഫോൺ ഉപയോഗം പൂർണമായി വിലക്കുമെന്നും ഉറപ്പുനൽകി മാതാപിതാക്കൾ ബോർഡിന് സത്യവാങ്മൂലം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

കുട്ടിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിൽ തുടരുന്നത് കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുമുമ്പ് കുട്ടിയെ അംബാലയിലെ ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരുന്നത്. അതേസമയം, കുട്ടിയുടെ പെരുമാറ്റത്തിൽ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ചികിത്സ നൽകാനും ബോർഡ് ഉത്തരവിട്ടിട്ടുണ്ട്.

കുട്ടിയുടെ വിദ്യാഭ്യാസം തടസ്സപ്പെടരുതെന്നും ബോർഡ് നിർദേശിച്ചു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റ് പൊതുവിടങ്ങളിൽ നിന്നും 15 ദിവസത്തിനകം നീക്കം ചെയ്യാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 115(2), 117(2), 127(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്ടർ 20 പൊലീസ് സ്റ്റേഷനിൽ ഡെയ്‌ലി ഡയറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - “No Mobile Phone for the Child”; Class 3 Student Involved in School Violence Granted Bail
Next Story