Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒമ്പതാം ക്ലാസുകാരൻ...

ഒമ്പതാം ക്ലാസുകാരൻ വാഹനമിടിച്ച് മരിച്ച സംഭവം; രണ്ടുപേർക്കെതിരെ നടപടി

text_fields
bookmark_border
ഒമ്പതാം ക്ലാസുകാരൻ വാഹനമിടിച്ച് മരിച്ച സംഭവം; രണ്ടുപേർക്കെതിരെ നടപടി
cancel

കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല​ക്ക് സ​മീ​പം പ​ട​മു​ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല സ്വ​ദേ​ശി സ​വി​ൻ, ഇ​ടു​ക്കി സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രു​ടെ​യും ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത​താ​യി എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

ജ​നു​വ​രി മൂ​ന്നാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. കു​ണ്ടു​വേ​ലി ഓ​ലി​ക്കു​ഴി​യി​ൽ താ​മ​സി​ക്കു​ന്ന അ​ബ്ദു​ൽ സ​ലാ​മി‍െൻറ മ​ക​ൻ കെ.​എ. മു​ഹ​മ്മ​ദ് അ​സ്‌​ല​മാ​ണ്​ (14) മ​ര​ണ​പ്പെ​ട്ട​ത്. പ​ട​മു​ക​ൾ പ​ള്ളി​യി​ൽ​നി​ന്ന് മ​ദ്​​റ​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​സ്​​ല​മി‍െൻറ സൈ​ക്കി​ളി​ൽ സ​വി​ൻ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സൈ​ക്കി​ൾ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും അ​തേ​ദി​ശ​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു ടാ​ങ്ക​ർ ലോ​റി ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ജി​നു ജോ​ണി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​വി​നും ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​റാ​യ ദി​ലീ​പ് കു​മാ​റി​നു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​രു​വ​രു​മാ​യി തെ​ളി​വെ​ടു​ത്തി​രു​ന്നു. ഇ​തി​നു പു​റ​മേ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കൂ​ടി സ്വീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidental death
News Summary - Ninth grader killed in road mishap; Action against two
Next Story